പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഇന്ത്യയുടെ എണ്ണ വ്യാപാര നിലപാടിനെ പരിഹസിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ്. റഷ്യൻ എണ്ണയുടെ കാര്യത്തിൽ അമേരിക്കയുടെ നിർദ്ദേശങ്ങൾ ഇന്ത്യ കൃത്യമായി പാലിക്കുന്നുണ്ടെന്നും ഇന്ത്യക്കാർ മികച്ച അഭിനേതാക്കളാണെന്നും അദ്ദേഹം പരിഹസിച്ചു.
നിലവിൽ കടലിൽ കുടുങ്ങിയ കപ്പലുകളിലെ എണ്ണ വാങ്ങാൻ മാത്രമാണ് ഇന്ത്യക്ക് താൽക്കാലിക അനുമതി നൽകിയിട്ടുള്ളതെന്നും യുഎസ് വ്യക്തമാക്കി.റഷ്യൻ എണ്ണ വാങ്ങുന്ന കാര്യത്തിൽ ഇന്ത്യയുടെ നിലപാടിനെ പരിഹസിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്.
ലോകത്തെ എണ്ണ ലഭ്യതക്കുറവ് പരിഹരിക്കാൻ റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് അനുമതി നൽകിയെന്നും, യുഎസ് നിർദ്ദേശങ്ങൾക്കനുസരിച്ച് നിലപാട് മാറ്റുന്ന ഇന്ത്യക്കാർ മികച്ച അഭിനേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു.
ഉപരോധങ്ങളിൽ യുഎസ് നൽകുന്ന ഇളവുകൾ താൽക്കാലികമാണെന്നും ഫോക്സ് ബിസിനസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
വിപണിയിലെ എണ്ണലഭ്യത ഉറപ്പാക്കാൻ കപ്പലുകളിലുള്ള കോടിക്കണക്കിന് ബാരൽ അസംസ്‌കൃത എണ്ണ തിരിച്ചുപിടിച്ച് വിതരണം ചെയ്യുന്നത് പരിഗണനയിലാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ വിപണിയിലെ പ്രതിസന്ധി പരിഹരിക്കാൻ ഇത്തരം പ്രഖ്യാപനങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
