‘ആലപ്പുഴ: സംസ്ഥാനത്തെ കായലിന് കുറുകെയുള്ള ഏറ്റവും വലിയ പാലമായ പെരുമ്പളം പാലം ഉദ്ഘാടനത്തിന് ആശംസയുമായി നടൻ മമ്മൂട്ടി. രണ്ടു കരകൾ കൈകോർക്കുമ്പോൾ മാറുന്നത് ദൂരമല്ല, ഒരു ജനതയുടെ ജീവിതമാണ്.

ഇന്നലെ വരെ പെരുമ്പളം ഒരു ഒറ്റപ്പെട്ട തുരുത്തായിരുന്നു. സാധാരണക്കാരന്റെ സങ്കടങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതാണ് യഥാർത്ഥ വികസനം എന്നാണ് താൻ വിശ്വസിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.

ഒറ്റപ്പെട്ട തുരുത്തായിരുന്ന പെരുമ്പളത്തെ ജനങ്ങളുടെ യാത്രക്ലേശങ്ങൾക്കും അവഗണനകൾക്കും ഈ പാലത്തോടെ അറുതിയാവുകയാണെന്ന് മമ്മൂട്ടി പറഞ്ഞു.

സാധാരണക്കാരന്റെ സങ്കടങ്ങൾക്ക് പരിഹാരമാകുന്നതാണ് യഥാർത്ഥ വികസനമെന്നും, പാലം വരുന്നതോടെ ആ ജനതയുടെ ജീവിതത്തിൽ പുതിയ വേഗവും നിറങ്ങളും കൈവരുമെന്നും അദ്ദേഹം ആശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *