അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ 200-ലധികം യുഎസ് സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ സൈനിക വക്താവ് അവകാശപ്പെട്ടു.
ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലെ താവളങ്ങളെ ലക്ഷ്യം വെച്ചായിരുന്നു പ്രത്യാക്രമണമെന്നും ഇറാൻ ഔദ്യോഗികമായി പ്രസ്താവിച്ചു.
അലി അൽ-സലേം എയർ ബേസ് അടക്കമുള്ള താവളങ്ങളിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായെന്നും അമേരിക്ക മരണസംഖ്യ മറച്ചുവെക്കുകയാണെന്നും ഇറാൻ വക്താവ് അവകാശപ്പെട്ടു. ‘
ഓപ്പറേഷൻ ട്രൂ പ്രോമിസി’ന്റെ ഭാഗമായി നടത്തിയ ഈ ആക്രമണങ്ങൾ തുടരുമെന്നും പരിക്കേറ്റ സൈനികരെ രഹസ്യമായി മാറ്റുകയാണെന്നും ഇറാൻ സൈന്യം കൂട്ടിച്ചേർത്തു.ഇറാന്റെ അവകാശവാദങ്ങളോട് പെന്റഗൺ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
എന്നാൽ, അമേരിക്കൻ സൈനിക താവളങ്ങൾക്ക് വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായി വ്യക്തമാക്കുന്ന ഉപഗ്രഹ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്.
