രാജ്യത്തിന് നേരെ നടന്ന നിരവധി മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി പ്രതിരോധിച്ചതായി കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് അറിയിച്ചു. പലയിടങ്ങളിലും കേൾക്കുന്ന വലിയ സ്ഫോടന ശബ്ദങ്ങൾ ശത്രു മിസൈലുകളെ ആകാശത്തുവെച്ച് തകർക്കുമ്പോഴുണ്ടാകുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.
മിസൈലുകൾ തകർക്കുമ്പോൾ വീഴുന്ന അവശിഷ്ടങ്ങൾ (shrapnel) മൂലം ചില സിവിലിയൻ കേന്ദ്രങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും സൈന്യം നിർദ്ദേശിച്ചു.
