വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് സന്ദർശനത്തിനിടെ, തന്നെ അനുഗമിച്ച സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിനോട് (റഫീഖ്) പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് നടൻ മമ്മൂട്ടി.

സന്ദർശനത്തിലുടനീളം കൂടെ നടന്നതിനെ ചോദ്യം ചെയ്ത താരം, “ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് ആളുകൾ വിചാരിക്കും, മാറി നിന്നാൽ മതി” എന്ന് നേരിട്ട് പറയുകയായിരുന്നു

.സന്ദർശനത്തിന് രാഷ്ട്രീയ നിറം വരാതിരിക്കാൻ താരം കർശന നിലപാട് സ്വീകരിച്ചു. ഇന്ന് ഉച്ചയോടെ ടൗൺഷിപ്പിലെത്തിയ മമ്മൂട്ടി, വീടുകൾ സന്ദർശിക്കുകയും താമസക്കാരുമായി സംസാരിക്കുകയും ചെയ്തു.

പദ്ധതിയെ കേരളത്തിന്റെ ‘സാമൂഹിക മൂലധനം’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ജനകീയ പങ്കാളിത്തത്തോടെയുള്ള ഈ മാതൃകയെ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *