2026 ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റിംഗിന് ഇറങ്ങുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന നിർണ്ണായക പോരാട്ടത്തിൽ ന്യൂസിലൻഡ് നായകൻ മിച്ചൽ സാന്റ്നർ ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
ഇന്ത്യൻ നിരയിൽ സഞ്ജു സാംസണും അഭിഷേക് ശർമ്മയുമാണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ വിജയിച്ച അതേടീമിനെത്തന്നെയാണ് സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ നിലനിർത്തിയിരിക്കുന്നത്.
കിവി നിരയിൽ കോൾ മക്കോഞ്ചിക്കിന് പകരം ജേക്കബ് ഡഫി ടീമിലിടം പിടിച്ചു. സ്വന്തം മണ്ണിൽ തുടർച്ചയായ രണ്ടാം ടി20 ലോകകപ്പ് കിരീടമെന്ന ലക്ഷ്യത്തോടെയാണ് നീലപ്പട ഇന്ന് കളത്തിലിറങ്ങുന്നത്.
