മന്ത്രി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ബിന്ദു മേനോൻ രംഗത്ത്. 2014-ലെ വിവാഹത്തിന് ശേഷം നിരന്തരം പ്രശ്നങ്ങളുണ്ടെന്നും ഗണേഷിന്റെ സ്വഭാവദൂഷ്യം ലോകം മുഴുവൻ അറിയാമെന്നും ബിന്ദു പറഞ്ഞു.

എന്നാൽ, വ്യക്തിപരമായ കാര്യങ്ങൾ പറഞ്ഞ് പണം കൊടുത്ത് തന്നെ സൈബറിടങ്ങളിൽ ആക്ഷേപിക്കുകയാണെന്നാണ് ഗണേഷ് കുമാറിന്റെ മറുപടി.ശനിയാഴ്ച വാളകത്തെ വീട്ടിൽ ബിന്ദു മേനോൻ എത്തിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.

അവിടെ കണ്ട കാര്യങ്ങൾ ഫോട്ടോ എടുത്തതോടെ തർക്കമായി. തുടർന്ന് മുൻ ഡിജിപി ആർ. ശ്രീലേഖയുടെ ഉപദേശപ്രകാരം ബിന്ദു 112-ൽ വിളിച്ച് സഹായം തേടി. പോലീസ് എത്തിയെങ്കിലും വീട്ടിലേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ലെന്നാണ് റിപ്പോർട്ട്.

ബിന്ദു പകർത്തിയ ദൃശ്യങ്ങൾ തടയാൻ ചിലർ ഇടപെട്ട് മൊബൈൽ ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിച്ചതായും ആരോപണമുണ്ട്. സംഭവത്തിൽ ഗൗരവകരമായ അന്വേഷണം നടക്കുകയാണെന്ന് ഡിജിപി രാവാഡ ചന്ദ്രശേഖർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *