ട്വന്റി20 ലോകകപ്പിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റായ സഞ്ജു സാംസണെ അഭിനന്ദിച്ച് വിരാട് കോലി. “ഏറ്റവും അർഹമായ നേട്ടം, സഞ്ജുവിനെ ഓർത്ത് അഭിമാനിക്കുന്നു” എന്ന് കോലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ലോകകപ്പ് വിജയത്തിന് ശേഷം കോലി പങ്കുവെച്ച ഏക സ്റ്റോറിയും ഇതായിരുന്നു.

ന്യൂസീലൻഡിനെതിരായ പരമ്പരയിലെ മോശം ഫോമിനെത്തുടർന്ന് ടീമിന് പുറത്തായ സഞ്ജു സാംസൺ, ലോകകപ്പിൽ അവിസ്മരണീയമായ തിരിച്ചുവരവാണ് നടത്തിയത്. നമീബിയയ്ക്കും സിംബാബ്‌വെക്കുമെതിരെ ഭേദപ്പെട്ട തുടക്കം ലഭിച്ച സഞ്ജു, നിർണ്ണായകമായ വലിയ മത്സരങ്ങളിൽ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത് ടീമിന്റെ വിജയശില്പിയായി.

ലോകകപ്പ് വിജയത്തിന് പിന്നാലെ സഞ്ജു സാംസണെ പ്രശംസിച്ച് വിരാട് കോലി പങ്കുവെച്ച ഏക സോഷ്യൽ മീഡിയ പോസ്റ്റ് തരംഗമാകുന്നു.

അതേസമയം, പശ്ചിമേഷ്യൻ സംഘർഷം കടുക്കുന്നതിനിടെ ക്രൂഡ് ഓയിൽ വില 20 ശതമാനം ഉയർന്ന് 110 ഡോളർ പിന്നിട്ടു. ഇത് ആഗോള ഓഹരി വിപണികളെ തളർത്തുകയും ഇന്ത്യൻ വിപണിയിൽ ഇടിവിന് കാരണമാവുകയും ചെയ്തു.

ഇതിനിടെ സ്വർണം, വെള്ളി വിലകളിലും വൻ കുറവ് രേഖപ്പെടുത്തി.തീവ്രനിലപാടുകാരനായ മുജ്‌തബ ഖമനയി ഇറാൻ പരമോന്നത നേതാവായി ചുമതലയേറ്റു.

സൈന്യത്തിലും ബിസിനസിലും സ്വാധീനമുള്ള മുജ്‌തബയെയും അദ്ദേഹത്തെ തിരഞ്ഞെടുത്തവരെയും വധിക്കുമെന്ന് ഇസ്രായേൽ ഭീഷണി മുഴക്കി. തങ്ങൾക്ക് സ്വീകാര്യനല്ലെങ്കിൽ ഭരണം അനുവദിക്കില്ലെന്ന് യുഎസ് വ്യക്തമാക്കിയതിന് പിന്നാലെ, ഇറാന്റെ 450 കിലോയോളം വരുന്ന യുറേനിയം ശേഖരം പിടിച്ചെടുക്കാൻ ട്രംപ് സ്പെഷ്യൽ ഫോഴ്സിനെ നിയോഗിക്കാനൊരുങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *