ടി20 ലോകകപ്പ് താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണ് തിരുവനന്തപുരത്ത് ഔദ്യോഗിക സ്വീകരണം നൽകാൻ കേരള സർക്കാർ തീരുമാനിച്ചു. 321 റൺസുമായി ടൂർണമെന്റിലെ റൺവേട്ടക്കാരിൽ മൂന്നാമതെത്തിയ സഞ്ജുവിന്റെ അവിസ്മരണീയ പ്രകടനത്തെ ആദരിക്കുന്ന ചടങ്ങിന്റെ ഏകോപന ചുമതല മന്ത്രി വി. ശിവൻകുട്ടിക്കാണ്. 199.37 സ്‌ട്രൈക്ക് റേറ്റും 80.25 ശരാശരിയുമാണ് ഈ ലോകകപ്പിൽ സഞ്ജുവിന്റെ സമ്പാദ്യം.

തുടക്കത്തിൽ പ്ലേയിംഗ് ഇലവനിൽ ഇടമില്ലാതിരുന്ന സഞ്ജു, ലഭിച്ച അവസരങ്ങൾ മുതലാക്കി മൂന്ന് നിർണ്ണായക അർധസെഞ്ച്വറികളും 24 സിക്‌സറുകളും നേടി. വെസ്റ്റ് ഇൻഡീസിനെതിരെ 97*, സെമിയിൽ ഇംഗ്ലണ്ടിനെതിരെ 89, ഫൈനലിൽ ന്യൂസിലൻഡിനെതിരെ 89 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനങ്ങൾ. സഞ്ജുവിന്റെ കരുത്തിൽ ഫൈനലിൽ കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യ തങ്ങളുടെ മൂന്നാം ടി20 ലോകകിരീടം സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *