ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിൽ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. അത്യാധുനിക ക്ലസ്റ്റർ (Cluster) സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മിസൈലുകളാണ് ഇറാൻ പ്രയോഗിച്ചത്.

ആകാശത്തുവെച്ച് പൊട്ടിത്തെറിച്ച് ഒട്ടേറെ ചെറുകഷണങ്ങളായി ചിതറി വീഴുന്ന ഈ മിസൈലുകൾ ജനവാസ മേഖലകളിൽ വൻ ഗർത്തങ്ങൾരൂപപ്പെടുത്തുകയും നിരവധി വാഹനങ്ങൾ തകർക്കുകയും ചെയ്തു.

പരിഭ്രാന്തരായ ജനങ്ങൾ ബങ്കറുകളിൽ അഭയം തേടുന്നതിന്റെയും തെരുവുകളിൽ നാശനഷ്ടങ്ങൾ ഉണ്ടായതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സൗദിയിലെ അൽ-ഖർജിലുണ്ടായ ആക്രമണത്തിൽ മരിച്ചവർ ഇരുവരും ബംഗ്ലാദേശികളാണെന്ന് സ്ഥിരീകരിച്ചു. പരിക്കേറ്റ 12 പേരിൽ ഒരാൾ ഇന്ത്യക്കാരനാണ്. ഇസ്രായേലിൽ ഇറാൻ നടത്തിയ ക്ലസ്റ്റർ മിസൈൽ ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു; തെരുവുകളിൽ വൻ ഗർത്തങ്ങളും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *