ലോകകപ്പ് വിജയത്തിന് പിന്നാലെ വിരാട് കോലി പങ്കുവെച്ച ഏക ഇൻസ്റ്റഗ്രാം സ്റ്റോറി സഞ്ജു സാംസണെ പ്രശംസിച്ചുകൊണ്ടുള്ളതായിരുന്നു. “ഏറ്റവും അർഹമായ നേട്ടം, സഞ്ജുവിനെ ഓർത്ത് സന്തോഷം ചേട്ടാ” എന്ന് കുറിച്ച കോലി, നിർണ്ണായക ഘട്ടത്തിലെ സഞ്ജുവിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തി.
ന്യൂസീലൻഡ് പരമ്പരയിലെ മോശം ഫോമിനെത്തുടർന്ന് ടീമിന് പുറത്തായ സഞ്ജു സാംസൺ, ലോകകപ്പിൽ ഉജ്ജ്വല തിരിച്ചുവരവ് നടത്തി. ആദ്യ മത്സരങ്ങളിൽ വലിയ സ്കോർ കണ്ടെത്താനായില്ലെങ്കിലും, നിർണ്ണായക ഘട്ടങ്ങളിൽ കരുത്തുറ്റ ഇന്നിങ്സുകൾ കളിച്ച് സഞ്ജു ടീമിന്റെ വിജയത്തിൽനിർണ്ണായക പങ്കുവഹിച്ചു.
