ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലെ ജനവാസമേഖലയിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഒരു പാർപ്പിട സമുച്ചയത്തെ ലക്ഷ്യമിട്ടുണ്ടായ ഈ ഭീകരാക്രമണം നഗരത്തിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. സംഭവത്തെ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

സാധാരണക്കാർ താമസിക്കുന്ന കെട്ടിടത്തിന് നേരെയുണ്ടായ ഈ അപ്രതീക്ഷിത ആക്രമണം മേഖലയിൽ കനത്ത സുരക്ഷാഭീഷണിയുയർത്തുന്നു. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം ഊർജിതമാക്കിയ അടിയന്തര സേവന വിഭാഗങ്ങൾ, പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

നിരപരാധികളെ ലക്ഷ്യമിട്ടുള്ള ഈ ആക്രമണം വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.രാജ്യാന്തര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായ ഈ കടന്നുകയറ്റം മേഖലയുടെ സമാധാനം തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.

ഭീതി പടർത്തുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം ആഗോളതലത്തിൽ ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *