അമേരിക്കയിൽ യുഎഫ്ഒ വിവാദങ്ങൾക്കിടെ പ്രമുഖ വിദഗ്ധനായ എയർഫോഴ്സ് മേജർ ജനറൽ വില്യം നീൽ മക്കാസ്‌ലാൻഡിനെ കാണാതായതായി റിപ്പോർട്ട്. അജ്ഞാത പേടകങ്ങളെക്കുറിച്ച് കാലങ്ങളായി ചർച്ചകൾ നടക്കുന്നതിനിടെയുള്ള ഇദ്ദേഹത്തിന്റെ തിരോധാനം വലിയ ദുരൂഹതകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ഫെബ്രുവരി അവസാനത്തോടെ ന്യൂമെക്സിക്കോയിലെ വസതിയിൽ നിന്നാണ് 68-കാരനായ വില്യം മക്കാസ്‌ലാൻഡിനെ കാണാതായത്. യുഎസ് പ്രതിരോധ രഹസ്യങ്ങൾ അറിയാവുന്ന ഇദ്ദേഹത്തിന്റെ തിരോധാനം രാജ്യത്തിൻ്റെ ആഭ്യന്തര സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
ബഹിരാകാശ ആയുധങ്ങളിലും യുഎഫ്ഒ ഗവേഷണങ്ങളിലും നിർണ്ണായക പങ്കുവഹിച്ച വില്യത്തെ കണ്ടെത്താൻ പൊലീസ് പ്രത്യേക അലർട്ട് പുറപ്പെടുവിച്ചു. അന്യഗ്രഹപേടകങ്ങളുടെ അവശിഷ്ടങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന് കരുതപ്പെടുന്ന റൈറ്റ് പാറ്റേഴ്സൻ ബേസിലെ ഇദ്ദേഹത്തിന്റെ ഗവേഷണങ്ങൾ തിരോധാനത്തിന്റെ ആഴം വർദ്ധിപ്പിക്കുന്നു.
