ഇറാൻ വാർത്താ ഏജൻസിയായ തസ്നിം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് ഇറാൻ ആക്രമണത്തിൽ പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിരിക്കാം എന്ന അഭ്യൂഹങ്ങൾ ശക്തമാണ്.

കഴിഞ്ഞ നാല് ദിവസമായി നെതന്യാഹു പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്തതും, ദിവസേന മൂന്നോ നാലോ വീഡിയോകൾ പോസ്റ്റ് ചെയ്തിരുന്ന അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ ചാനലുകളിൽ വീഡിയോകൾ നിലച്ചതും ഈ സംശയത്തിന് ആക്കം കൂട്ടുന്നു.

കൂടാതെ, അദ്ദേഹത്തിന്റെ വസതിക്ക് ചുറ്റും സുരക്ഷ വർധിപ്പിച്ചതും യുഎസ് പ്രതിനിധികളുമായുള്ളനിർണ്ണായക ചർച്ചകൾ അവസാന നിമിഷം മാറ്റിവെച്ചതും ദുരൂഹത വർധിപ്പിക്കുന്നു. എന്നാൽ, ഈ വാർത്തകൾ വെറും “വ്യാജ വാർത്തകൾ” (Fake News) ആണെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തെ പ്രതികരിച്ചിരുന്നു.

അദ്ദേഹം സുരക്ഷിതനാണെന്നും ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ സജീവമാണെന്നും ഇസ്രയേൽ വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും പുതിയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവരാത്തത് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ ചർച്ചയായി തുടരുകയാണ്.
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിരിക്കാം എന്ന സംശയമാണ് ഇറാൻ വാർത്താ ഏജൻസിയായ തസ്നിം ഉയർത്തുന്നത്.

വ്യക്തിഗത ചാനലിൽ ദിവസേന മൂന്നും നാലും വീഡിയോകൾ പങ്കുവെക്കാറുള്ള നെതന്യാഹു കഴിഞ്ഞ മൂന്ന് ദിവസമായി വീഡിയോകളൊന്നും പോസ്റ്റ് ചെയ്തിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിനു പുറമെ, അദ്ദേഹത്തിന്റെ വസതിക്ക് ചുറ്റും സുരക്ഷാ പരിധി വർധിപ്പിച്ചതും, യുഎസ് പ്രതിനിധികളായജാരെഡ് കുഷ്‌നറും സ്റ്റീവ് വിറ്റ്‌കോഫും നിശ്ചയിച്ചിരുന്ന ഇസ്രായേൽ സന്ദർശനം അവസാന നിമിഷം റദ്ദാക്കിയതും ഈ അഭ്യൂഹങ്ങൾക്ക് ബലമേകുന്നു.

എന്നാൽ, ഇത്തരം വാർത്തകൾ “വ്യാജമാണെന്നും” അദ്ദേഹം സുരക്ഷിതനാണെന്നുമാണ് ഇസ്രയേൽ വൃത്തങ്ങളുടെ വിശദീകരണം. കഴിഞ്ഞ ദിവസം നെതന്യാഹു ഒരു ഹെൽത്ത് കമാൻഡ് സെന്റർ സന്ദർശിച്ചതായി ഇസ്രയേൽ ഗവൺമെന്റ് വെബ്സൈറ്റുകൾ അവകാശപ്പെടുന്നുണ്ടെങ്കിലും, പുതിയ വീഡിയോ ദൃശ്യങ്ങളുടെ അഭാവം ദുരൂഹത നിലനിർത്തുന്നു.


Leave a Reply

Your email address will not be published. Required fields are marked *