പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിൽ എൻഡിഎയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടും. രാവിലെ 11.30-ന് എത്തുന്ന അദ്ദേഹം മറൈൻ ഡ്രൈവിലെ പരിപാടിക്ക് ശേഷം കലൂരിൽ റോഡ് ഷോ നടത്തും.

10,000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തിരഞ്ഞെടുപ്പ് റാലിയും നിർവഹിച്ച ശേഷം ഉച്ചയ്ക്ക് 2.30-ന് തമിഴ്‌നാട്ടിലേക്ക് തിരിക്കും. സന്ദർശനത്തോടനുബന്ധിച്ച് കൊച്ചിയിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *