ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം അതിരൂക്ഷമാകുന്നു. ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യുടെ ഭാഗമായി ഇറാനു നേരെ അതിശക്തമായ വ്യോമാക്രമണം ആരംഭിച്ചതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സ്ഥിരീകരിച്ചു.
ചരിത്രത്തിലെ തന്നെ ഏറ്റവും ഭയാനകമായ സൈനിക നീക്കത്തിനാണ് മേഖല സാക്ഷ്യം വഹിക്കുന്നത്.ഇറാന്റെ സൈനിക-മിസൈൽ കേന്ദ്രങ്ങൾ തകർക്കാൻ നൂറുകണക്കിന് യുഎസ് ബോംബറുകൾ ആകാശത്ത് ഇരമ്പുമ്പോൾ, കടുത്ത തിരിച്ചടിക്കൊരുങ്ങി ടെഹ്‌റാൻ. ആക്രമണം തുടർന്നാൽ ആഗോള എണ്ണവിതരണം പൂർണ്ണമായും തടയുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്നും ഒരു തുള്ളി എണ്ണപോലും പുറത്തുവിടില്ലെന്നുമാണ് ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സിന്റെ പ്രഖ്യാപനം.ഇറാന്റെ ഭീഷണിയെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു.
എന്നാൽ ഇറാന്റെ മുന്നറിയിപ്പുകൾക്ക് വഴങ്ങില്ലെന്ന് വ്യക്തമാക്കിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, എണ്ണനീക്കം തടയാൻ ശ്രമിച്ചാൽ ചിന്തിക്കാൻ കഴിയാത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് തിരിച്ചടിച്ചു. നിലവിൽ ഇറാന്റെ പ്രധാന നഗരങ്ങളിലെല്ലാം അതിശക്തമായ സ്ഫോടനങ്ങൾ തുടരുന്നതായാണ് റിപ്പോർട്ടുകൾ.
