അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻമന്ത്രി ജി. സുധാകരനെ പിന്തുണയ്ക്കാൻ യുഡിഎഫ് തീരുമാനിച്ചു. പാർട്ടിയുമായി പിണങ്ങിനിൽക്കുന്ന സുധാകരൻ കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഈ നിർണ്ണായക നീക്കം.

യുഡിഎഫ് നേതാക്കൾ തമ്മിലുള്ള ചർച്ചകൾക്ക് ശേഷം സുധാകരൻ പിന്തുണ സ്വീകരിക്കാൻ സമ്മതിച്ചതോടെ അമ്പലപ്പുഴയിലെ രാഷ്ട്രീയ ചിത്രം മാറിമറിയുകയാണ്.

അമ്പലപ്പുഴയിൽ ജി. സുധാകരനെതിരെ സി.പി.എം കടുത്ത പ്രചാരണം ആരംഭിച്ചു. പറവൂരിൽ സി.പി.എം സംഘടിപ്പിച്ച ബഹുജന റാലിയെ സുധാകരൻ പരിഹസിച്ചു.

തനിക്കെതിരായ പരിപാടിയിൽ സ്വന്തം പാർട്ടി അംഗങ്ങളെപ്പോലും എത്തിക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും, ആളെക്കൂട്ടാൻ പരാജയപ്പെട്ട നേതാക്കൾ പ്രസംഗത്തിലൂടെ അക്രമം അഴിച്ചുവിടുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ അമ്പലപ്പുഴയിൽ ജി. സുധാകരൻ പ്രചാരണം ശക്തമാക്കി. സി.പി.എം പ്രതിഷേധങ്ങളെ ഫേസ്ബുക്കിലൂടെ വിമർശിച്ച അദ്ദേഹം, മണ്ഡലത്തിലെ ഇഫ്താർ വിരുന്നുകളിലും ക്ഷേത്ര ചടങ്ങുകളിലും സജീവമായി പങ്കെടുക്കുന്നുണ്ട്.

സി.പി.എം നേതാക്കളുടെ വ്യക്തിപരമായ അധിക്ഷേപങ്ങളോട് കൂടുതൽ പ്രതികരിക്കാതെ വരും ദിവസങ്ങളിൽ കൂടുതൽ പൊതുപരിപാടികളിൽ സജീവമാകാനാണ് സുധാകരന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *