ബെംഗളൂരുവിൽ റീൽസ് ചിത്രീകരിക്കാനായി സ്വന്തം പിതാവിനെ ചാക്കിലാക്കി കൊറിയർ ചെയ്യാൻ ശ്രമിച്ച യുവതിയും കുടുംബവും പിടിയിലായി.
ടിക്കറ്റ് കിട്ടാത്തതിനാൽ പിതാവിനെ അയക്കുന്നു എന്ന രീതിയിൽ വീഡിയോ എടുക്കാനായിരുന്നു ഇവരുടെ വിചിത്രമായ നീക്കം.കൊറിയർ ജീവനക്കാർ സംശയം തോന്നി ചാക്ക് പരിശോധിച്ചപ്പോഴാണ് യുവതിയുടെ പിതാവിനെ ഉള്ളിൽ കണ്ടെത്തിയത്.
ആഘോഷസമയത്ത് യാത്രാടിക്കറ്റ് കിട്ടാത്തതിനാൽ അച്ഛനെ കൊറിയർ അയക്കുന്നു എന്ന രീതിയിൽ ഒരു റീൽ വീഡിയോ ചിത്രീകരിക്കാനായിരുന്നു ഈ സാഹസമെന്ന് കുടുംബംവിശദീകരിച്ചു.
