അറേബ്യൻ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമാക്കി ഇറാൻ നടത്തുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ മേഖലയെ അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്നാഴ്ചയായി തുടരുന്ന യുഎസ്-ഇസ്രായേൽ സൈനിക നടപടികൾക്ക് മറുപടിയായാണ് ഇറാന്റെ ഈ പ്രത്യാക്രമണം.
ചൊവ്വാഴ്ച പുലർച്ചെ ഖത്തറിന് നേരെയുണ്ടായ മിസൈൽ ആക്രമണം തങ്ങളുടെ സായുധ സേന വിജയകരമായി പ്രതിരോധിച്ചതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഇറാനും അമേരിക്ക-ഇസ്രായേൽ സഖ്യവും തമ്മിലുള്ള യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ഗൾഫ് മേഖലയിൽ സംഘർഷം അതിരൂക്ഷമാകുന്നു.
കുവൈറ്റ്, സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾക്ക് നേരെ കഴിഞ്ഞ മണിക്കൂറുകളിൽ വ്യാപകമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളാണ് ഉണ്ടായത്.യുണൈറ്റഡ് അറബ് എമിറേറ്റ്സിനെ ലക്ഷ്യമാക്കി ഇറാന്റെ ഭാഗത്തുനിന്നും തുടർച്ചയായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ.
ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിന് പിന്നാലെ നാല് മണിക്കൂർ പിന്നിട്ടപ്പോൾ വീണ്ടും ആക്രമണമുണ്ടായതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഗൾഫ് മേഖലയിലെ സംഘർഷം പുതിയ തലങ്ങളിലേക്ക് കടക്കുമ്പോൾ, ഇറാന്റെ പ്രത്യാക്രമണത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ നേരിടുന്നത് യുഎഇയാണെന്ന് റിപ്പോർട്ടുകൾ.സെയ്ൻ ബസ്രാവി നൽകുന്ന വിവരങ്ങൾ പ്രകാരം, മേഖലയിലെ യുദ്ധസമാനമായ സാഹചര്യം അതീവ ഗുരുതരമാണ്.
