ഇറാൻ-യു.എസ് സംഘർഷം രൂക്ഷമായി തുടരുമ്പോഴും, ആഗോള വിപണിയിലേക്ക് എണ്ണ കയറ്റുമതി ചെയ്യാൻ ട്രംപ് ഭരണകൂടം ഇറാന് അനുമതി നൽകിയത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായി. യുദ്ധം നിലനിൽക്കുന്ന സാഹചര്യത്തിലും ഹോർമുസ് കടലിടുക്കിലൂടെ തടസ്സമില്ലാതെ ഇറാനിയൻ കപ്പലുകൾക്ക് നീങ്ങാൻ സാധിക്കുന്നുണ്ട്.
എണ്ണ വിപണിയിലെ വിലക്കയറ്റം തടയാൻ മറ്റ് വഴികളില്ലാത്തതിനാലാണ് ട്രംപിന്റെ ഈ അപ്രതീക്ഷിത നീക്കമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ തീരുമാനം റഷ്യയ്ക്കുംവിപണിയിൽ വലിയ ഗുണം നൽകുന്നുണ്ട്.
ഹോർമുസ് കടലിടുക്കിൽ മറ്റ് കപ്പലുകൾക്ക് ഇറാൻ തടസ്സം സൃഷ്ടിക്കുമ്പോഴും, യുഎസ് വിലക്കുകൾ ഇല്ലാത്തതിനാൽ പ്രതിദിനം 140 മില്യൺ ഡോളർ (ഏകദേശം 1,300 കോടി രൂപ) ഇറാൻ വരുമാനമുണ്ടാക്കുന്നു. പ്രധാനമായും ചൈനയിലേക്കാണ് ഈ എണ്ണ ഒഴുകുന്നത്.
യുദ്ധസമാന സാഹചര്യം മൂലം എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലെത്തിയത് ഇറാന് ഇരട്ടി മധുരമായി. ഇതേസമയം, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിതരണം തടസ്സപ്പെട്ടതോടെ റഷ്യൻ എണ്ണയ്ക്കും ആവശ്യക്കാരേറി.
30 ദിവസത്തേക്ക് ആർക്കും റഷ്യയിൽ നിന്ന് എണ്ണ വാങ്ങാമെന്ന ഇളവ് ലഭിച്ചതോടെ വിപണിയിൽ റഷ്യയും പിടിമുറുക്കുകയാണ്.ഹോർമുസ് കടലിടുക്കിൽ മറ്റ് രാജ്യങ്ങളുടെ കപ്പലുകൾക്ക് ഇറാൻ തടസ്സം സൃഷ്ടിക്കുമ്പോഴും, യു.എസ്. കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താത്തതിനാൽ പ്രതിദിനം 140 മില്യൺ ഡോളർ (ഏകദേശം 1,300 കോടി രൂപ) ഇറാൻ വരുമാനമുണ്ടാക്കുന്നു. പ്രധാനമായും ചൈനയിലേക്കാണ് ഈ എണ്ണ ഒഴുകുന്നത്.
യുദ്ധം മൂലം എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലെത്തിയത് ഇറാന് വലിയ ലാഭമായി. ഇതേസമയം, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിതരണം തടസ്സപ്പെട്ടതോടെ റഷ്യൻ എണ്ണയ്ക്കും വിപണിയിൽ ആവശ്യക്കാരേറി. 30ദിവസത്തേക്ക് ഏത് രാജ്യത്തിനും റഷ്യയിൽ നിന്ന് എണ്ണ വാങ്ങാമെന്ന ഇളവ് ലഭിച്ചതോടെ ഈ സാഹചര്യം റഷ്യയ്ക്കും വൻ സർപ്രൈസ് നേട്ടമായിരിക്കുകയാണ്.
