ബെയ്റൂട്ടിലെ ബച്ചൂറയിലുള്ള ഒരു അപ്പാർട്ട്മെന്റ് കെട്ടിടം ബുധനാഴ്ച പുലർച്ചെ ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്നു. സൈന്യം മുൻകൂട്ടി ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയായിരുന്നു ആക്രമണം. മൂന്ന് തവണ പരാജയപ്പെട്ടതിന് ശേഷം നാലാം ശ്രമത്തിലാണ് കെട്ടിടം പൂർണ്ണമായും തകർത്തത്. ആക്രമണത്തെത്തുടർന്ന് പ്രദേശം കനത്ത പുകപടലങ്ങളാൽ മൂടി.

ഹിസ്ബുള്ളയുടെ സാമ്പത്തിക സ്രോതസ്സുകൾ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രായേൽ അവകാശപ്പെട്ടെങ്കിലും തെളിവുകൾ പുറത്തുവിട്ടിട്ടില്ല.

സാധാരണയായി തെക്കൻ മേഖലകളിൽ കേന്ദ്രീകരിച്ചിരുന്ന വ്യോമാക്രമണങ്ങൾ ഇപ്പോൾ ബെയ്‌റൂട്ടിന്റെ ഹൃദയഭാഗങ്ങളിലേക്കും വ്യാപിക്കുന്നത് വലിയ ആശങ്കയുയർത്തുന്നുണ്ട്.

തെക്കൻ ലെബനനിലുടനീളം ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കി. അതിർത്തി കടന്നുള്ള ആക്രമണങ്ങൾക്കുള്ള മറുപടിയാണിതെന്നാണ് ഇസ്രായേൽ വിശദീകരണം.

നിലവിൽ ഈ ആക്രമണങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട നാശനഷ്ടങ്ങളെയോ പരിക്കേറ്റവരെക്കുറിച്ചോ ഉള്ള കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *