പരമോന്നത നേതാവ് മുജ്തബ ഖാംനഈ ചികിത്സയ്ക്കായി റഷ്യയിലേക്ക് കടന്നെന്ന വാർത്തകൾ ഇറാൻ ഔദ്യോഗികമായി തള്ളി. ഇത്തരം റിപ്പോർട്ടുകൾ ജനങ്ങളെ മാനസികമായി തളർത്താനുള്ള ശത്രുക്കളുടെ യുദ്ധതന്ത്രമാണെന്ന് റഷ്യയിലെ ഇറാൻ അംബാസഡർ കാസിം ജലാലി വ്യക്തമാക്കി.

ഇറാൻ നേതാക്കൾക്ക് ഒളിവിൽ പോകേണ്ട സാഹചര്യമില്ലെന്നും അവർ ജനങ്ങൾക്കിടയിൽ തന്നെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.”

മിഡിൽ ഈസ്റ്റിൽ യുദ്ധം പുതിയ തലത്തിലേക്ക് കടക്കുന്നു. ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഈ ചികിത്സയ്ക്കായി റഷ്യയിലേക്ക് കടന്നെന്ന കുവൈത്ത് മാധ്യമങ്ങളുടെ റിപ്പോർട്ട് ഇറാൻ അംബാസഡർ കാസിം ജലാലി തള്ളി.

ഇത് വെറും മനഃശാസ്ത്രപരമായ യുദ്ധതന്ത്രം മാത്രമാണെന്നും നേതാക്കൾ സുരക്ഷിതരായി ജനങ്ങൾക്കിടയിലുണ്ടെന്നും അദ്ദേഹംവ്യക്തമാക്കി.

അതേസമയം, ഫെബ്രുവരി 28-ന് തുടങ്ങിയ യു.എസ്-ഇസ്രായേൽ ആക്രമണങ്ങളിൽ ഇറാനിൽ മാത്രം ഇതിനകം 3000-ത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

ഇറാന്റെ പ്രധാന വരുമാന സ്രോതസ്സായ സൗത്ത് പാഴ്‌സ് ഗ്യാസ് ഫീൽഡിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ യു.എ.ഇയും ഖത്തറും ശക്തമായി അപലപിച്ചു. ആഗോള എണ്ണ വിപണിയെയും വാതക വിതരണത്തെയും ഈ നീക്കം വൻപ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്.”

Leave a Reply

Your email address will not be published. Required fields are marked *