ഇറാൻ്റെ മിസൈൽ ആക്രമണങ്ങൾക്ക് തിരിച്ചടി നൽകുമെങ്കിലും അവിടുത്തെ ഊർജ്ജ നിലയങ്ങളെയും വാതകപ്പാടങ്ങളെയും ലക്ഷ്യമിടില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.
ആഗോള എണ്ണവിപണിയെയും സാമ്പത്തിക മേഖലയെയും ബാധിക്കാതിരിക്കാനും യുദ്ധം കൂടുതൽ വഷളാകുന്നത് ഒഴിവാക്കാനുമാണ് ഈ തീരുമാനം. ആഗോള സമ്മർദ്ദങ്ങൾക്കിടെ വന്ന ഈ നിലപാട് പശ്ചിമേഷ്യയിൽ നേരിയ ആശ്വാസത്തിന് വകനൽകുന്നുണ്ട്.
അമേരിക്കയുടെ ശക്തമായ സമ്മർദ്ദത്തെത്തുടർന്ന് ഇറാനിലെ എണ്ണ, ആണവ നിലയങ്ങൾ ആക്രമിക്കുന്നതിൽ നിന്ന് ഇസ്രായേൽ പിന്മാറി. ഇത്തരം നീക്കങ്ങൾ ആഗോള സാമ്പത്തിക തകർച്ചയ്ക്കും വൻ യുദ്ധത്തിനും കാരണമാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു
. ഇതിനു പകരമായി ഇറാന്റെ സൈനിക താവളങ്ങളെയും പ്രതിരോധ സംവിധാനങ്ങളെയും മാത്രം ലക്ഷ്യമിട്ടുള്ള പരിമിതമായ തിരിച്ചടിക്കാണ് ഇസ്രായേൽ ഇപ്പോൾ പദ്ധതിയിടുന്നത്.
