സൗദിയിലെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ടെത്തിയ ഡ്രോൺ ആക്രമണശ്രമം പ്രതിരോധ സേന തകർത്തു. ഇതിനിടെ, യുഎഇ പ്രസിഡന്റുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചർച്ച നടത്തുകയും യുഎഇയിൽ ഹിസ്ബുല്ല അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

പെരുന്നാൾ ദിനത്തിൽ സമാധാനത്തിനായി പ്രത്യാശ പ്രകടിപ്പിച്ച സൽമാൻ രാജാവ്, മേഖലയിലെ സുസ്ഥിരത ഉറപ്പാക്കാൻ സൗദി പ്രതിജ്ഞാബദ്ധമാണെന്ന് ആവർത്തിച്ചു.

വാണിജ്യ സ്ഥാപനങ്ങളുടെ മറവിൽ ഹിസ്ബുല്ലയ്ക്കായി പ്രവർത്തിച്ച അഞ്ച് പേർ യുഎഇയിൽ അറസ്റ്റിലായി. ലബനാൻ, ഇറാൻ ശൃംഖലകൾക്കായി കള്ളപ്പണം വെളുപ്പിക്കുകയും തീവ്രവാദ ഫണ്ടിംഗ് നടത്തുകയും ചെയ്തതിനാണ് നടപടി. പിടിയിലായവരുടെ ചിത്രങ്ങൾ സുരക്ഷാ ഏജൻസി (SSA) പുറത്തുവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *