ഹോർമുസ് കടലിടുക്കിൽ തങ്ങളുടെ അധികാരം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ചില തിരഞ്ഞെടുത്ത കപ്പലുകൾക്ക് മാത്രം ഇറാൻ യാത്രാാനുമതി നൽകുന്നു. ഇന്ത്യ, പാകിസ്ഥാൻ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണക്കപ്പലുകളും ചരക്ക് കപ്പലുകളുമാണ് ഇറാന്റെ തീരത്തോട് ചേർന്നുള്ള ലാരക് ദ്വീപ് വഴി ഈആഴ്ച യാത്ര ചെയ്തത്.

ലോകത്തെ പ്രധാന ഇന്ധന പാതയായ ഹോർമുസിൽ പൂർണ്ണ നിയന്ത്രണം തങ്ങൾക്കാണെന്ന് കാണിക്കാനാണ് ടെഹ്‌റാന്റെ ഈ നീക്കമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇറാൻ ഒരു സ്വകാര്യ ടോൾ പാതയാക്കി മാറ്റുന്നതായി റിപ്പോർട്ട്. സുരക്ഷിത യാത്രയ്ക്കായി ഒരു കപ്പൽ ഏകദേശം $2 മില്യൺ (ഏകദേശം 17 കോടി രൂപ) ഇറാനു നൽകിയതായി ഫിനാൻഷ്യൽവെളിപ്പെടുത്തുന്നു.

യുഎസ്-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് ഈ മേഖലയിലെ കപ്പൽ ഗതാഗതം 96% ഇടിഞ്ഞതോടെ ഏകദേശം 3,200 കപ്പലുകളാണ് കുടുങ്ങിക്കിടക്കുന്നത്. ഇറാന്റെ റഡാർ സംവിധാനങ്ങൾ തകർന്നതിനാൽ, തീരത്തോട് ചേർന്നുപോകുന്ന കപ്പലുകളെ നേരിട്ട് പരിശോധിച്ചാണ് നിലവിൽ കടത്തിവിടുന്നത്.

ചൈനീസ് കപ്പലുകൾ ഉൾപ്പെടെ നിലവിൽ യാത്രയ്ക്കായി കാത്തുനിൽക്കുകയാണ്.ആഗോളതലത്തിൽ ഉണ്ടായ ഇന്ധന പ്രതിസന്ധിക്കിടെയാണ് ഇറാൻ്റെ ഈ നീക്കം. ഖത്തറിലെ ഗ്യാസ് കോംപ്ലക്സിന് നേരെയുണ്ടായ ആക്രമണം ഇന്ധനവില വർധിപ്പിക്കുകയും ക്രൂഡ് ഓയിൽ വില ബാരലിന് $119-ൽ എത്തിക്കുകയും ചെയ്തു.

തങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന രാജ്യങ്ങൾക്ക് മാത്രം യാത്രാാനുമതി നൽകുന്നതിലൂടെ ട്രംപ് ഭരണകൂടത്തിന് മേൽ സമ്മർദ്ദം ചെലുത്താനും നയതന്ത്ര ഒറ്റപ്പെടൽ ഒഴിവാക്കാനുമാണ് ഇറാൻ ശ്രമിക്കുന്നത്.ഹൂതി വിമതരുടെ ചെങ്കടൽ തന്ത്രങ്ങൾ മാതൃകയാക്കി ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന് ഇറാൻ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു.

ലോകത്തെ എണ്ണ ഉൽപാദനത്തിൻ്റെ 25 ശതമാനവും കടന്നുപോകുന്ന ഈ പാതയിൽ തങ്ങളുടെ മേധാവിത്വം ഉറപ്പിക്കാനാണ് ടെഹ്‌റാൻ ശ്രമിക്കുന്നത്. നിലവിലെ ഉപരോധം ആഗോള ഇന്ധനവില വർധിപ്പിക്കുന്ന സാഹചര്യത്തിൽ, വിപണി സ്ഥിരപ്പെടുത്താൻ തന്ത്രപ്രധാനമായ പെട്രോളിയം ശേഖരം പുറത്തെടുക്കാൻ യുഎസും സഖ്യകക്ഷികളും നീക്കം നടത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *