ആകാശ എയർ കോഴിക്കോട് – ജിദ്ദ പ്രതിദിന സർവീസ് ആരംഭിച്ചു. വ്യോമപാതയിലെ നിയന്ത്രണങ്ങൾ കാരണം വൈകി ആരംഭിച്ച ഈ സർവീസിലെ ആദ്യ വിമാനം 176 യാത്രക്കാരുമായി കരിപ്പൂരിലെത്തി.

ബെംഗളൂരു സർവീസിന് ശേഷം ആകാശ എയർ കോഴിക്കോട്ടുനിന്ന് തുടങ്ങുന്ന ആദ്യ രാജ്യാന്തര സർവീസാണിത്. കൂടുതൽ വിമാനങ്ങൾ എത്തുന്നതോടെ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാമെന്നത് പ്രവാസികൾക്ക് വലിയ ആശ്വാസമാകും.

Leave a Reply

Your email address will not be published. Required fields are marked *