ലോകത്തെ വിറപ്പിക്കുന്ന 5 വ്യോമ പ്രതിരോധ ശക്തികൾ

നിലവിലെ ആഗോള സാഹചര്യത്തിൽ പ്രതിരോധ രംഗത്തെ അതികായന്മാരായ അഞ്ച് രാജ്യങ്ങളും അവരുടെ പ്രധാന ആയുധങ്ങളും ഇവയാണ്:

1 റഷ്യ (S-500 പ്രോമിത്യൂസ്): നിലവിൽ ലോകത്തിലെ ഏറ്റവും മാരകമായ വ്യോമ പ്രതിരോധ സംവിധാനമാണിത്. ബാലിസ്റ്റിക് മിസൈലുകളെയും ഹൈപ്പർസോണിക് വിമാനങ്ങളെയും മാത്രമല്ല, താഴ്ന്ന ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങളെ വരെ തകർക്കാൻ ഇതിന് ശേഷിയുണ്ട്.

2 ഇസ്രായേൽ (അയേൺ ഡോം & ആരോ): ഹ്രസ്വദൂര റോക്കറ്റുകളെ തകർക്കുന്നതിൽ 90 ശതമാനത്തിലധികം വിജയം കൈവരിച്ച അയേൺ ഡോം ലോകപ്രശസ്തമാണ്. ഇതിനു പുറമെ ദീർഘദൂര ഭീഷണികൾ നേരിടാൻ ‘ആരോ’ (Arrow) സംവിധാനവും ഇസ്രായേലിനുണ്ട്.

ചൈന (HQ-9): റഷ്യൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ വികസിപ്പിച്ച എച്ച്.ക്യു-9 ചൈനയുടെ പ്രധാന കരുത്താണ്. ഒരേസമയം ഒന്നിലധികം വിമാനങ്ങളെയും മിസൈലുകളെയും നേരിടാൻ ഇതിന് സാധിക്കും.

ഇന്ത്യ (S-400 ട്രയംഫ് & ബരാക്-8): റഷ്യയിൽ നിന്ന് വാങ്ങിയ എസ്-400 ആണ് ഇന്ത്യയുടെ കരുത്ത്. 400 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ഇത് പാകിസ്ഥാൻ, ചൈന അതിർത്തികളിൽ ഇന്ത്യക്ക് വലിയ സുരക്ഷ നൽകുന്നു. ഇസ്രായേലുമായി ചേർന്ന് വികസിപ്പിച്ച ബരാക്-8 ഉം ഇന്ത്യയുടെ പ്രധാന പ്രതിരോധ കവചമാണ്.

Leave a Reply

Your email address will not be published. Required fields are marked *