ഇറാനിലെ 90 ശതമാനം അസംസ്‌കൃത എണ്ണ കയറ്റുമതിയും നിയന്ത്രിക്കുന്ന ഖാർഗ് ദ്വീപിനെ ലക്ഷ്യമിട്ടുള്ള നീക്കം അമേരിക്ക ഗൗരവമായി ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ഹോർമുസ് കടലിടുക്കിലെ ഇറാനിയൻ നിയന്ത്രണം തകർക്കാൻ ലക്ഷ്യമിട്ടുള്ള ഈ നീക്കം വൻതോതിലുള്ള സൈനിക വിന്യാസത്തിന് ഇടയാക്കും.

എന്നാൽ, ഇറാൻ വൻകരയിൽ നിന്ന് വെറും 10 മൈൽ അകലെ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് പിടിച്ചെടുക്കാൻ ശ്രമിക്കുന്നത് അമേരിക്കൻ സൈനികർക്ക് വലിയ സുരക്ഷാഭീഷണിയാകും; കാരണം വൻകരയിൽ നിന്ന്ഇറാൻ തൊടുക്കുന്ന മിസൈലുകൾക്കും ഡ്രോണുകൾക്കും വളരെ എളുപ്പത്തിൽ ഖാർഗ് ദ്വീപിനെ ലക്ഷ്യം വയ്ക്കാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *