ഇസ്രായേൽ നഗരങ്ങളിൽ ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ 100ലധികം പേർ കൊല്ലപ്പെട്ടതായി ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് (IRGC) അവകാശപ്പെട്ടു. ഇസ്രായേലിന്റെ ആണവ കേന്ദ്രമായ ഡിമോണയ്ക്ക് സമീപമുള്ള പട്ടണങ്ങൾ ലക്ഷ്യമിട്ട് ശനിയാഴ്ച നടത്തിയ ആക്രമണത്തിൽ 200ലേറെ പേർക്ക് പരിക്കേറ്റതായും ഐ.ആർ.ജി.സി വ്യക്തമാക്കി.

യുദ്ധത്തിന്റെ സമവാക്യങ്ങൾ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും ഇറാൻ പ്രസ്താവനയിൽ പറഞ്ഞു.ഇസ്രായേൽ നഗരങ്ങളിൽ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ നൂറിലധികം പേർക്ക് പരിക്കേറ്റതായും വലിയ നാശനഷ്ടങ്ങൾ ഉണ്ടായതായും റിപ്പോർട്ട്.

ഇസ്രായേലിന്റെ ആണവ കേന്ദ്രമായ ഡിമോണ (Dimona), ആറാഡ് (Arad) തുടങ്ങിയ തെക്കൻ നഗരങ്ങളിലെ സൈനിക-സുരക്ഷാ കേന്ദ്രങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിട്ടതെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് (IRGC) അറിയിച്ചു. ശനിയാഴ്ച രാത്രി നടന്ന ആക്രമണത്തിൽ ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ തകർത്തതായും ആറാഡിൽ മാത്രം എൺപതിലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വിവരമുണ്ട്.

യുദ്ധത്തിന്റെ സമവാക്യങ്ങൾ മാറിക്കൊണ്ടിരിക്കുകയാണെന്ന് പ്രഖ്യാപിച്ച ഇറാൻ, തങ്ങളുടെഇസ്രായേലിന്റെ ആധുനിക മിസൈൽ പ്രതിരോധങ്ങളെ ഭേദിച്ച് ഇറാൻ നടത്തിയ ആക്രമണത്തിൽ വൻ നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ട്.

ഫത്താഹ്, ഖാദർ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ ഈ നീക്കത്തിൽ തിരിച്ചടി നേരിട്ടതായി ഇസ്രായേൽ സൈന്യം സമ്മതിച്ചു. ഇതിനെ ‘ഏറ്റവും ദുഷ്കരമായ സായാഹ്നം’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നെതന്യാഹു പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ചു.

കുവൈത്തിലെയും യു.എ.ഇയിലെയും യുഎസ് താവളങ്ങളെയും ലക്ഷ്യമിട്ടതായി വ്യക്തമാക്കിയ ഇറാൻ, ഹിസ്ബുള്ളയുടെ പോരാട്ടത്തെ അഭിനന്ദിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *