പശ്ചിമേഷ്യയിൽ എല്ലാ രാജ്യങ്ങളെയും ഉൾപ്പെടുത്തിയുള്ള പുതിയ സുരക്ഷാ ചട്ടക്കൂടിന് തയ്യാറാണെന്ന് ഇറാൻ പ്രസിഡന്റ് പെഷെഷ്കിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു.
ആണവനിലയങ്ങൾ അന്താരാഷ്ട്ര പരിശോധനയ്ക്ക് വിട്ടുനൽകുമെന്നും ആണവായുധം വികസിപ്പിക്കില്ലെന്നും അദ്ദേഹം ഫോൺ സംഭാഷണത്തിൽ വ്യക്തമാക്കി.
എന്നാൽ ഹോർമുസ് കടലിടുക്ക് വിഷയത്തിൽ ഇറാൻ മൗനം തുടരുകയാണ്; ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിത പാത വേണമെന്ന ആവശ്യം ഇന്ത്യ ശക്തമായി ഉന്നയിച്ചു. അതേസമയം, പശ്ചിമേഷ്യൻ പ്രതിസന്ധി വിമാനക്കമ്പനികൾക്ക് നഷ്ടമുണ്ടാക്കുന്ന സാഹചര്യത്തിൽ വിമാന ടിക്കറ്റ് നിരക്കിനുള്ള നിയന്ത്രണംകേന്ദ്ര സർക്കാർ നീക്കി.
