ഇറാനുമായുള്ള ചർച്ചകൾ ഫലപ്രദമാണെന്ന് വ്യക്തമാക്കിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, അഞ്ച് ദിവസത്തേക്ക് ‘നിയന്ത്രിത’ വെടിനിർത്തൽ പ്രഖ്യാപിച്ചു.
ഈ കാലയളവിൽ ഇറാന്റെ ഊർജ്ജോത്പാദന കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാകില്ലെന്ന് ട്രൂത്ത് സോഷ്യലിലൂടെ അദ്ദേഹം ഉറപ്പുനൽകി. പശ്ചിമേഷ്യൻ സംഘർഷത്തിന് സമാധാനപരമായ പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നും, ചർച്ചകളുടെ പുരോഗതി അനുസരിച്ചായിരിക്കും ഭാവി തീരുമാനങ്ങളെന്നും ട്രംപ് കൂട്ടിച്ചേർത്തു.
