പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ഇറാൻ ‘ഡേർട്ടി ബോംബ്’ പ്രയോഗിച്ചേക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ട് അമേരിക്കയെ ആശങ്കയിലാക്കുന്നു. ഡൈനാമിറ്റ് പോലുള്ള സാധാരണ സ്ഫോടകവസ്തുക്കളിൽ റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ കലർത്തിയാണ് ഇവ നിർമ്മിക്കുന്നത്.
ഇത് ഒരു പൂർണ്ണമായ ആണവായുധമല്ലെങ്കിലും, സ്ഫോടനത്തിലൂടെ റേഡിയേഷൻ പരത്തി വലിയൊരു പ്രദേശത്തെ മലിനമാക്കാനും ജനങ്ങളെ ഭീതിയിലാഴ്ത്താനും ഇതിന് ശേഷിയുണ്ട്.ഈ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുമ്പോൾ റേഡിയോ ആക്ടീവ് അവശിഷ്ടങ്ങൾ ചുറ്റിലും പടരുകയും ആ പ്രദേശം ആണവമാലിന്യ കേന്ദ്രമായി മാറുകയും ചെയ്യുന്നു.
ഹിരോഷിമയിലോ നാഗസാക്കിയിലോ ഉണ്ടായതുപോലുള്ള വലിയ സ്‌ഫോടനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ഡേർട്ടി ബോംബുകൾ ലക്ഷ്യമിടുന്നത് സ്ഫോടനത്തേക്കാൾ ഉപരി റേഡിയേഷൻ വഴി ദീർഘകാലാടിസ്ഥാനത്തിൽ ഒരു പ്രദേശത്തെ വാസയോഗ്യമല്ലാതാക്കാനാണ്
