ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ട് ഇസ്രായേൽ ചാരസംഘടനയായ മൊസാദ് ആസൂത്രണം ചെയ്ത പദ്ധതികൾ പരാജയപ്പെട്ടതായി റിപ്പോർട്ടുകൾ. ആക്രമണത്തിലൂടെ ജനകീയ പ്രക്ഷോഭം സൃഷ്ടിച്ച് ഭരണകൂടത്തെ പുറത്താക്കാമെന്ന മൊസാദ് തലവൻ ഡേവിഡ് ബർണിയയുടെ ഉറപ്പ് വിശ്വസിച്ച പ്രധാനമന്ത്രി നെതന്യാഹുവിനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും പിഴച്ചതായാണ് ന്യൂയോർക്ക് വ്യക്തമാക്കുന്നത്.
ഭരണകൂടം കൂടുതൽ ശക്തമായി തിരിച്ചടിച്ചതോടെ അട്ടിമറി നീക്കങ്ങൾ ലക്ഷ്യം കാണാതെ പോയി.
ഇറാൻ സർക്കാരിനെ താഴെയിറക്കാൻ സാധിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ബോധ്യപ്പെടുത്താൻ നെതന്യാഹു ഉപയോഗിച്ചത് മൊസാദ് നൽകിയ ഉറപ്പുകളായിരുന്നുവെന്ന് അമേരിക്കൻ, ഇസ്രാഈലി ഉദ്യോഗസ്ഥർ പറയുന്നു.ഇറാൻ ഭരണകൂടത്തെ താഴെയിറക്കാമെന്ന മൊസാദിന്റെ ഉറപ്പിലായിരുന്നു ട്രംപും നെതന്യാഹുവും നീക്കങ്ങൾ നടത്തിയത്.
എന്നാൽ ഈ കണക്കുകൂട്ടലുകൾ തെറ്റിയതായും അട്ടിമറി ശ്രമം പരാജയപ്പെട്ടതായും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നു.ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ട് മൊസാദ് തലവൻ ഡേവിഡ് ബർണിയയും നെതന്യാഹുവും ചേർന്ന് ആസൂത്രണം ചെയ്ത പദ്ധതികൾ പരാജയപ്പെട്ടു.
ആക്രമണം തുടങ്ങി രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ഭരണമാറ്റം തങ്ങളുടെ ലക്ഷ്യമല്ലെന്ന് അമേരിക്ക വ്യക്തമാക്കി. ഇതോടെ ഇറാൻ സർക്കാരിനെ താഴെയിറക്കാമെന്ന ഇസ്രായേൽ ഏജൻസിയുടെ കണക്കുകൂട്ടലുകൾ തെറ്റിയതായിറിപ്പോർട്ട് ചെയ്യുന്നു.
ഇറാൻ ഭരണകൂടത്തെ മാറ്റാമെന്ന മൊസാദിന്റെ ഉറപ്പ് പരാജയപ്പെട്ടതിൽ നെതന്യാഹു അസ്വസ്ഥനാണ്. നിലവിലെ നേതാക്കൾ മാറിയാൽ അതിലും തീവ്രമായ മറ്റൊരു നേതൃത്വം വരുമെന്നായിരുന്നു സി.ഐ.എയുടെ വിലയിരുത്തൽ.
ആക്രമണത്തിലൂടെ ഇറാനിൽ ജനകീയ പ്രക്ഷോഭം ഉണ്ടാക്കാമെന്ന ഇസ്രായേലിന്റെ കണക്കുകൂട്ടലുകൾ തെറ്റിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
