ഇസ്രയേൽ സൈന്യം കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫ്.
ഉപരോധം നേരിടുന്ന ഗസയ്ക്കൊപ്പമാണോ അതോ കുട്ടികളെ വേട്ടയാടുന്നവർക്കൊപ്പമാണോ എന്ന് ലോകം തീരുമാനിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ നിഷ്പക്ഷ നിലപാട് സാധ്യമല്ലെന്നും ഖാലിബാഫ് വ്യക്തമാക്കി. ഒരു വയസ്സുള്ള കുഞ്ഞിനെ ഇസ്രയേൽ സൈനികർ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ വലിയ ആഗോള പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ഗാസയിലെ അൽ മഗാസി ക്യാമ്പിന് സമീപം 18 മാസം പ്രായമുള്ള കരീം എന്ന കുഞ്ഞിനെ ഇസ്രയേൽ സൈനികർ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെതിരെ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫ് രംഗത്തെത്തി. ലോകം ഒന്നുകിൽ ഗാസയ്ക്കൊപ്പം നിൽക്കണം, അല്ലെങ്കിൽ കുട്ടികളെ പീഡിപ്പിക്കുന്നവർക്കൊപ്പം നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഈ പോരാട്ടത്തിൽ നിഷ്പക്ഷ നിലപാടില്ലെന്നും, സാമ്രാജ്യത്വ ഭീകരതയെ ചെറുക്കണമെന്നും ഖാലിബാഫ് എക്സിൽ (X) കുറിച്ചു.ഗാസയിൽ 18 മാസം പ്രായമുള്ള കരീം എന്ന കുഞ്ഞിനെ ഇസ്രയേൽ സൈനികർ പിതാവിന്റെ മുന്നിൽവെച്ച് ക്രൂരമായി പീഡിപ്പിച്ചു.
കുഞ്ഞിന്റെ കാലിൽ സിഗരറ്റ് കൊണ്ട് പൊള്ളിക്കുകയും ആണി തറയ്ക്കുകയും ചെയ്തതായി ഫലസ്തീൻ മാധ്യമപ്രവർത്തകൻ ഒസാമ അൽ കഹ്ലൂട്ട് റിപ്പോർട്ട് ചെയ്തു.
സാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടെ സൈന്യത്തിന്റെ പിടിയിലായ പിതാവിനെ ചോദ്യം ചെയ്യുന്നതിനിടയിലായിരുന്നു ഈ അക്രമം. പീഡനം സ്ഥിരീകരിക്കുന്ന മെഡിക്കൽ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ആഗോളതലത്തിൽ വലിയ പ്രതിഷേധം ഉയരുകയാണ്.
