ഇറാനെതിരായ യുദ്ധം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും വിനാശകരമായ തെറ്റുമാണെന്ന് ജർമ്മൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമെയർ. നിയമലംഘനങ്ങളെ തുറന്നു പറയാതിരിക്കുന്നത് വിദേശനയത്തിന്റെ വിശ്വാസ്യത തകർക്കുമെന്നും, ഈ യുദ്ധം ഒഴിവാക്കാമായിരുന്ന ഒന്നാണെന്നും അദ്ദേഹം ബെർലിനിൽ വ്യക്തമാക്കി.

അനാവശ്യമായ സാഹചര്യത്തിലാണ് ഈ സംഘർഷമുണ്ടായതെന്നും ഇത് ഒഴിവാക്കാമായിരുന്നെന്നും ജർമൻ പ്രസിഡന്റ് വ്യക്തമാക്കി.

ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയുമായി സഹകരിക്കില്ലെന്ന് ചാൻസലർ ഫ്രീഡ്‌റിഷ് മേർട്‌സും മുൻപ് അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ, അമേരിക്കൻ സാങ്കേതികവിദ്യയെ അമിതമായി ആശ്രയിക്കുന്നത് കുറച്ച് ബദൽ മാർഗങ്ങൾ കണ്ടെത്തേണ്ടതിന്റെ ആവശ്യകത ജർമനി ഊന്നിപ്പറയുന്നു.

2025-ന്റെ ആദ്യ മാസങ്ങളിൽ ചൈന വീണ്ടും ജർമ്മനിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി മാറി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ ഉയർന്ന നികുതികൾ (Tariffs) ജർമ്മൻ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചതാണ് ഈ മാറ്റത്തിന് പ്രധാന കാരണം. ഇക്കാലയളവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ആകെ വ്യാപാരം 240.5 ബില്യൺ യൂറോ (ഏകദേശം $255 ബില്യൺ) ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *