കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായി. അഗ്നിശമന സേനാംഗങ്ങൾ ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കിയതിനാൽ വൻ അപകടം ഒഴിവായി; ആളപായമില്ലെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
സമാനമായ രീതിയിൽ സൗദിക്കു നേരെയുണ്ടായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ തടഞ്ഞതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
മേഖലയിൽ ഇസ്രയേലിനെ ലക്ഷ്യമാക്കിയുള്ള ഇറാന്റെ ആക്രമണങ്ങൾ തുടരുകയാണ്.ഇറാൻ്റെ ആക്രമണ ഭീഷണിയെത്തുടർന്ന് ഇസ്രയേലിൽ പലയിടത്തും ജാഗ്രതാ സൈറണുകൾ മുഴങ്ങി. ഇതിനിടെ, അമേരിക്കയുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന വാർത്തകൾ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ് തള്ളി.
എണ്ണ, ഓഹരി വിപണികളെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ള വ്യാജപ്രചാരണമാണിതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.എന്നാൽ, മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ നയതന്ത്രതലത്തിൽ രഹസ്യ നീക്കങ്ങൾ സജീവമാണെന്നാണ് സൂചനകൾ.
