ഇറാനെതിരായ നീക്കങ്ങളിൽ നിന്ന് അഞ്ച് ദിവസം വിട്ടുനിൽക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സൗദി അറേബ്യക്ക് നേരെ ഇറാന്റെ വ്യാപക ഡ്രോൺ ആക്രമണം.
സമാധാന പ്രതീക്ഷകൾക്കിടയിലും തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം സൗദിയിലെ തന്ത്രപ്രധാന എണ്ണപ്പാടങ്ങളെയും നഗരങ്ങളെയും ലക്ഷ്യമിട്ട് ആക്രമണങ്ങൾ കടുത്തു. ഇതോടെ മേഖലയിലെ സംഘർഷം കുറയുമെന്ന കണക്കുകൂട്ടലുകൾ തെറ്റിയ അവസ്ഥയിലാണ്.ദിയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ടെത്തിയ 39 ഡ്രോണുകളെ പ്രതിരോധ സേന വെടിവെച്ചിട്ടു.
ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ തിങ്കളാഴ്ചയും ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ തുടർന്നിരുന്നു. റിയാദിന് നേരെ വന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകളിൽ ഒന്ന് സൈന്യം തകർത്തു, രണ്ടാമത്തേത് ഒഴിഞ്ഞ പ്രദേശത്ത് പതിച്ചു.
ഇതോടെ വ്യോമസേനയുടെ കൃത്യമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവാക്കാനായി.രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങൾ അതീവ ജാഗ്രതയിലാണെന്നും ഏത് സാഹചര്യത്തെയും നേരിടാൻ വ്യോമസേന സജ്ജമാണെന്നും സൗദി പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.
ഇതുവരെ 724 ഡ്രോണുകളും 50 ബാലിസ്റ്റിക് മിസൈലുകളും 7 ക്രൂയിസ് മിസൈലുകളും സൗദി സൈന്യം വിജയകരമായി തകർത്തു.ഇതിൽ ഭൂരിഭാഗവും റിയാദിനെയും കിഴക്കൻ പ്രവിശ്യകളെയും ലക്ഷ്യമിട്ടുള്ളതായിരുന്നു.
