ഇറാനിലെ തീവ്ര നിലപാടുള്ള ഭരണകൂടത്തെ താഴെയിറക്കാൻ ലഭിച്ച ‘ചരിത്രപരമായ അവസരം’ പാഴാക്കരുതെന്നും സൈനിക നീക്കം തുടരണമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ട്രംപിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പശ്ചിമേഷ്യയുടെ രാഷ്ട്രീയ ഭാവിയെ മാറ്റിമറിക്കാൻ നിലവിലെ യുഎസ്-ഇസ്രായേൽ സൈനിക നീക്കം തുടരണമെന്ന് കഴിഞ്ഞ ആഴ്ചകളിൽ ട്രംപുമായി നടത്തിയ ചർച്ചയിൽ മുഹമ്മദ് ബിൻ സൽമാൻ ആവശ്യപ്പെട്ടു.ഗൾഫ് സുരക്ഷയ്ക്ക് ഭീഷണിയായ ഇറാനിലെ ഭരണകൂടം മാറണമെന്നും പരാജയപ്പെട്ട ഒരു രാഷ്ട്രമായി ഇറാൻ തുടരുന്നത് അപകടമാണെന്നും സൗദി കരുതുന്നു.
അതേസമയം, ഇറാനിലെ ആഭ്യന്തര പ്രശ്നങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്ന നിലപാടിലാണ് നെതന്യാഹു.
