ഇറാനുമായുള്ള സംഘർഷം കടുക്കുന്നതിനിടെ അമേരിക്കയുടെ കരുത്തുറ്റ ’82-ാം എയർബോൺ ഡിവിഷനെ’ മിഡിൽ ഈസ്റ്റിലേക്ക് വിന്യസിക്കുന്നു. മേജർ ജനറൽ ബ്രാൻഡൻ ടെഗ്‌റ്റ്‌മെയറുടെ നേതൃത്വത്തിലുള്ള ആയിരത്തോളംസൈനികർ വരുംദിവസങ്ങളിൽ പുറപ്പെടും.

പാരച്യൂട്ട് വഴി ശത്രുമേഖലയിൽ ഇറങ്ങി മിന്നൽ ആക്രമണം നടത്താൻ വൈദഗ്ധ്യമുള്ള ഈ വിഭാഗത്തിന്റെ വരവ് മേഖലയിൽ യുദ്ധാന്തരീക്ഷം വർദ്ധിപ്പിച്ചിരിക്കുകയാണ്.

അടിയന്തര സാഹചര്യമുണ്ടായാൽ 18 മണിക്കൂറിനുള്ളിൽ ലോകത്തെവിടെയും ദൗത്യം ഏറ്റെടുക്കാൻ ശേഷിയുള്ള ‘ഇമിഡിയറ്റ് റെസ്പോൺസ് ഫോഴ്സ്’ (IRF) ബറ്റാലിയനെയാണ് അമേരിക്ക ആദ്യഘട്ടത്തിൽ വിന്യസിക്കുന്നത്.

നിലവിൽ ഒരു ‘റെഡി യൂണിറ്റ്’ എന്ന നിലയിൽ പ്രവർത്തിക്കുന്ന ഈ സംഘം, അനിവാര്യമായ ഘട്ടങ്ങളിൽ മാത്രമേ നേരിട്ടുള്ള പോരാട്ടത്തിൽ ഏർപ്പെടുകയുള്ളൂ എന്ന് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *