ഇറാനുമായുള്ള സംഘർഷം കടുക്കുന്നതിനിടെ പശ്ചിമേഷ്യയിലേക്ക് ആയിരത്തോളം സൈനികരെ കൂടി വിന്യസിക്കാൻ അമേരിക്ക ഒരുങ്ങുന്നു. കരസേനയുടെ അടിയന്തര പ്രത്യാക്രമണ വിഭാഗമായ 82-ാം എയർബോൺ ഡിവിഷനിലെ സൈനികരെയാണ് മേജർ ജനറൽ ബ്രാൻഡൻ ടെഗ്‌റ്റ്‌മെയറുടെനേതൃത്വത്തിൽ അയക്കുന്നത്.

നോർത്ത് കാരോലൈനയിലെ ഫോർട്ട് ലിബർട്ടിയിൽ നിന്നുള്ള ഈ സംഘം വരുംദിവസങ്ങളിൽ മേഖലയിലെത്തും.പശ്ചിമേഷ്യയിൽ അയ്യായിരത്തോളം മറീനുകളെ വിന്യസിച്ചതിന് പിന്നാലെ, ശത്രുമേഖലയിൽ പാരച്യൂട്ട് വഴി ഇറങ്ങി തന്ത്രപ്രധാന കേന്ദ്രങ്ങൾ പിടിച്ചെടുക്കാൻ ശേഷിയുള്ള എയർബോൺ ഡിവിഷനെയും അമേരിക്ക രംഗത്തിറക്കി.

ജപ്പാനിൽ നിന്നും സാൻ ഡിയാഗോയിൽ നിന്നുമുള്ള യുദ്ധക്കപ്പലുകൾ കൂടി എത്തുന്നതോടെ മേഖലയിലെ ആകെ യുഎസ് സൈനികരുടെ എണ്ണം 50,000 കവിയും. എന്നാൽ, യുദ്ധം അവസാനിപ്പിക്കാൻ സമാധാന ചർച്ചകൾക്കുള്ള ശ്രമങ്ങളും സമാന്തരമായി നടക്കുന്നുണ്ട്.സമാധാന ചർച്ചകൾ തുടങ്ങിയെന്ന് ട്രംപ് അവകാശപ്പെട്ടെങ്കിലും ഇറാൻ അത് തള്ളി.

സ്റ്റീവ് വിറ്റ്‌കോഫ്, ജാരെദ് കുഷ്നർ തുടങ്ങിയവർ ചർച്ചകളിൽ പങ്കാളികളാണെന്നും മറുവിഭാഗത്തിന് താൽപര്യമുണ്ടെന്നും ട്രംപ് പറഞ്ഞപ്പോൾ, നേരിട്ടുള്ള ചർച്ചകൾ നടക്കുന്നില്ലെന്നും വിജയം വരെ പോരാട്ടം തുടരുമെന്നുമാണ് ഇറാന്റെ നിലപാട്.പാകിസ്ഥാൻ ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും അനിശ്ചിതത്വം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *