പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും ഇന്ത്യയുൾപ്പെടെ അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിൽ ഉപരോധമില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇന്ത്യയ്ക്ക് പുറമെ റഷ്യ, ചൈന, പാക്കിസ്ഥാൻ, ഇറാഖ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ ഇറാൻഅനുമതി നൽകിയിട്ടുണ്ട്.
ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചിട്ടില്ലെന്നും ഇന്ത്യയുൾപ്പെടെ അഞ്ച് സൗഹൃദ രാജ്യങ്ങൾക്ക് സുരക്ഷിത പാത ഉറപ്പാക്കിയിട്ടുണ്ടെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.
ഇന്ത്യയ്ക്ക് പുറമെ റഷ്യ, ചൈന, പാക്കിസ്ഥാൻ, ഇറാഖ് എന്നീ രാജ്യങ്ങളുടെ കപ്പലുകൾക്ക് നിയന്ത്രണങ്ങളില്ലാതെ കടന്നുപോകാം. എന്നാൽ യുഎസ്, ഇസ്രയേൽ തുടങ്ങിയ ശത്രുരാജ്യങ്ങളുടെ കപ്പലുകൾക്ക് കർശന വിലക്ക് തുടരും.
ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചത് മുതൽ ആഗോള ഇന്ധന നീക്കത്തിന്റെ പ്രധാന കേന്ദ്രമായഹോർമുസിൽ ഇറാൻ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങൾ ആഗോളതലത്തിൽ ഇന്ധന-അവശ്യവസ്തു വിതരണത്തെ ബാധിക്കുന്നു.
ഇന്ത്യയുൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങൾക്ക് ഇറാൻ ഇളവ് നൽകുന്നുണ്ടെങ്കിലും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി കപ്പലുകൾ ഇപ്പോഴും കടലിടുക്കിൽ കുടുങ്ങിക്കിടക്കുകയാണ്. ഇത് അന്താരാഷ്ട്ര വിപണിയിൽ വലിയ പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്.
