ഇറാന്റെ ആയുധ വ്യവസായം 48 മണിക്കൂറിനുള്ളിൽ തകർക്കാൻ സൈനിക കമാൻഡർമാർഇറാന്റെ ആയുധശേഷി തടയാൻ അമേരിക്കൻ പദ്ധതികൾ അപര്യാപ്തമാണെന്ന് വിലയിരുത്തിയ നെതന്യാഹു, പരമാവധി ഇറാനിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിടാൻ സൈന്യത്തിന് നിർദ്ദേശം നൽകി.
മിസൈൽ ശേഖരവും ആണവ പരിപാടികളും നിയന്ത്രിക്കാനുള്ള യുഎസ് നീക്കം ഫലപ്രദമല്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയും സൈനിക ഉപദേഷ്ടാക്കളും വിശ്വസിക്കുന്നു.
ഇതിന്റെ ഭാഗമായി 48 മണിക്കൂറിനുള്ളിൽ ശക്തമായ തിരിച്ചടി നൽകാനാണ് നെതന്യാഹുവിന്റെ ഉത്തരവ്.ക്ക് ബെന്യാമിൻ നെതന്യാഹു ഉത്തരവിട്ടു. ഇറാനുമായി ട്രംപ് സമാധാന ചർച്ചകൾക്ക് നിർദ്ദേശിച്ചതിന് തൊട്ടുപിന്നാലെയാണ് ടെൽ അവീവിലെ ബങ്കറിൽ നിന്ന് നെതന്യാഹു ഈ നിർണ്ണായക നിർദ്ദേശം നൽകിയത്.
ട്രംപ് ഇറാനുമായി അപ്രതീക്ഷിത സമാധാന കരാറിലെത്തുമെന്ന ആശങ്കയിലാണ് ഇസ്രയേൽ തിരക്കിട്ട് സൈനിക നീക്കം നടത്തുന്നത്. പ്രധാനമായും മൂന്ന് ലക്ഷ്യങ്ങളാണ് ഇസ്രയേലിനുള്ളത്: ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ നശിപ്പിക്കുക, ആണവായുധ നിർമ്മാണം തടയുക, ഭരണകൂടത്തെ അട്ടിമറിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുന്ന സാഹചര്യം ഒരുക്കുക.
യുഎസ് ചർച്ചകളിലൂടെ ഇറാന്റെ ഭീഷണി പൂർണ്ണമായും മാറില്ലെന്നാണ്നെതന്യാഹുവിന്റെ വിലയിരുത്തൽ.ഇറാന്റെ ആയുധശേഷി നശിപ്പിക്കുക, ആണവപദ്ധതി തടയുക, ഭരണകൂടത്തെ അട്ടിമറിക്കുക എന്നീ മൂന്ന് ലക്ഷ്യങ്ങൾ നേടാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് നെതന്യാഹുവിന്റെ പാർട്ടി വ്യക്തമാക്കി.
ഭരണമാറ്റത്തിന്റെ കാര്യത്തിൽ ട്രംപ് പുലർത്തുന്ന മൗനത്തിൽ ഇസ്രയേലിന് അതൃപ്തിയുണ്ട്.എന്നാൽ, ടെഹ്റാൻ നയതന്ത്രം തള്ളിയാൽ ട്രംപ് സമ്പൂർണ്ണ അധിനിവേശത്തിന് മുതിർന്നേക്കുമെന്നും സൂചനകളുണ്ട്.
