ഇറാൻ ഭരണകൂടത്തെ തകർക്കാൻ ശക്തമായ സൈനിക നീക്കം തുടരണമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ (MBS) ട്രംപിനോട് ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ആഴ്ചകളിൽ ഇരുവരും നടത്തിയ ഫോൺ സംഭാഷണങ്ങളിൽ ഇറാന്റെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ ലക്ഷ്യം വെക്കാനും ഗ്രൗണ്ട് ഓപ്പറേഷൻ നടത്താനും എം.ബി.എസ് നിർദ്ദേശിച്ചതായാണ് സൂചന.

ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കാനും പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സാഹചര്യം മാറ്റിമറിക്കാനുമുള്ള ‘ചരിത്രപരമായ അവസര’മായി ഈ യുദ്ധത്തെ മുഹമ്മദ് ബിൻ സൽമാൻ കാണുന്നതായി റിപ്പോർട്ടുകൾ.

ഇറാന്റെ ഊർജ നിലയങ്ങൾ തകർക്കാനും ആവശ്യമെങ്കിൽ കരസേനയെ ഉപയോഗിച്ച് ഭരണം മാറ്റാനും അദ്ദേഹം നിർദ്ദേശിച്ചതായി പറയപ്പെടുന്നു. എന്നാൽ, മേഖലയിൽ സംഘർഷം ലഘൂകരിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് സൗദി ഈ റിപ്പോർട്ടുകൾ തള്ളിക്കൊണ്ട് വ്യക്തമാക്കി.

അമേരിക്കൻ ഉദ്യോഗസ്ഥരിൽ നിന്നുള്ള രഹസ്യവിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ടുകൾ പുറത്തുവന്നതെങ്കിലും സൗദി ഇത് ഔദ്യോഗികമായി നിഷേധിച്ചു.

മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും, ഇറാന്റെ ഡ്രോൺ-മിസൈൽ ഭീഷണികളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുക മാത്രമാണ് ലക്ഷ്യമെന്നും സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.അമേരിക്കൻ സഹായത്തോടെ ഇറാന്റെ സൈനികശക്തി കുറയ്ക്കുന്നത് സൗദിയെ സംബന്ധിച്ച് തന്ത്രപരമായ നേട്ടമായിരിക്കും.

ട്രംപ് അധികാരമേറ്റതോടെ വഷളായ ഇറാൻ-യുഎസ് ബന്ധം, ഫെബ്രുവരി അവസാനത്തോടെ നേരിട്ടുള്ള വ്യോമാക്രമണങ്ങളിലേക്ക് നീങ്ങുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *