ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി മറികടക്കാൻ യു.എ.ഇയും സൗദി അറേബ്യയും ചേർന്ന് പുതിയ കര-കടൽ വ്യാപാര പാത (Trade Bridge) സജ്ജമാക്കി. യു.എ.ഇയിലെ ഖോർഫക്കാൻ തുറമുഖത്ത് എത്തുന്ന ചരക്കുകൾ സജ ഡ്രൈ പോർട്ട് വഴി റോഡ് മാർഗ്ഗം സൗദിയിലെ ദമ്മാമിലേക്ക് നേരിട്ടെത്തിക്കാം.
സംഘർഷബാധിതമായ ഹോർമുസ് ഒഴിവാക്കുന്നതിലൂടെ സുരക്ഷിതവും വേഗത്തിലുള്ളതുമായ ചരക്കുനീക്കം സാധ്യമാകും.ഇസ്രയേലിന് പ്രതിരോധ കവചമൊരുക്കാൻ അമേരിക്കൻ വ്യോമസേനയുടെ വൻ വിന്യാസം.
പടുകൂറ്റൻ ചരക്കുവിമാനമായ സി17എ ഗ്ലോബ്മാസ്റ്ററും, ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കാൻ ശേഷിയുള്ള കെ.സി135 സ്ട്രാറ്റോടാങ്കറുകളും ഇസ്രയേൽ വ്യോമാതിർത്തി ലക്ഷ്യമാക്കി നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഇറാനുമായുള്ള സംഘർഷം കടുക്കുന്നതിനിടെ ഇസ്രയേലിന്റെ സുരക്ഷ ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ നിന്ന് ‘Reach’ (RCH) എന്ന കോൾസൈനിൽ പുറപ്പെട്ട സി-17എ ഗ്ലോബ്മാസ്റ്റർ വിമാനങ്ങൾ ഇസ്രയേലിലെത്തി. യുഎസ് എയർ മൊബിലിറ്റി കമാൻഡിന്റെ ഈ തന്ത്രപരമായ നീക്കത്തിലൂടെ എം1 അബ്രാംസ്ടാങ്കുകൾ, കവചിത വാഹനങ്ങൾ, ഹെലികോപ്റ്ററുകൾ തുടങ്ങിയ യുദ്ധസാമഗ്രികൾ അതിവേഗം യുദ്ധമേഖലയിലെത്തിക്കാൻ സാധിക്കും.
ഇറാനുമായുള്ള സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ ഇസ്രയേലിന്റെപ്രതിരോധശേഷി വർദ്ധിപ്പിക്കുകയാണ് ഈ വിന്യാസത്തിന്റെ ലക്ഷ്യം.ഇസ്രായേലിന്റെ ‘അയൺ ഡോം’ ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങൾക്കാവശ്യമായ മിസൈലുകളും സ്പെയർ പാർട്സുകളും എത്തിക്കുന്നതിൽ സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങൾ നിർണായകമാണ്.
നൂറിലധികം സൈനികരെ ഒരേസമയം യുദ്ധമുഖത്തിറക്കാൻ ശേഷിയുള്ള ഈ വിമാനം, പരുക്കൻ റൺവേകളിലും ഇറങ്ങാൻ സജ്ജമാണ്. കൂടാതെ, യുദ്ധത്തിൽ പരിക്കേൽക്കുന്നവർക്കായി ആധുനിക ഐ.സി.യു സംവിധാനമുള്ള മെഡിക്കൽ വാർഡായും ഇത് പ്രവർത്തിക്കുന്നു.
