അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ആഭ്യന്തര വിപണിയിലെ വിലക്കയറ്റം തടയാൻ കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ചു. ലിറ്ററിന് 10 രൂപ വീതമാണ് കുറവ് വരുത്തിയത്.

ഇതോടെ പെട്രോളിന്റെ നികുതി മൂന്ന് രൂപയാവുകയും ഡീസലിന്റെ നികുതി പൂർണ്ണമായും ഒഴിവാകുകയും ചെയ്തു. എങ്കിലും, ആഗോള വിപണിയിലെ അനിശ്ചിതത്വം കാരണം ചില്ലറ വിൽപന വിലയിൽ പെട്ടെന്നൊരുകുറവുണ്ടാകാൻ സാധ്യതയില്ല.

യുഎസ്-ഇസ്രായേൽ യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ ഉപരോധം ആഗോള ഊർജ്ജ പ്രതിസന്ധിക്കും ഇന്ധനവിലക്കയറ്റത്തിനും കാരണമായിട്ടുണ്ട്.

വിപണിയിൽ എണ്ണക്കമ്പനികൾ വില വർധിപ്പിക്കാൻ ഒരുങ്ങുന്നതിനിടെയാണ്, ആഘാതം കുറയ്ക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ നികുതി കുറയ്ക്കാൻ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *