അമേരിക്കൻ സൈന്യം ഇറാന്റെ മണ്ണിൽ പ്രവേശിച്ചാൽ യുഎഇയിലെ പ്രധാന ഊർജ്ജ-അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇതിനായി യുഎഇയിലെ നിർണ്ണായക കേന്ദ്രങ്ങളുടെ പട്ടിക ഇറാൻ പുറത്തുവിട്ടു.
പശ്ചിമേഷ്യൻ സംഘർഷം പുതിയ തലങ്ങളിലേക്ക് നീങ്ങുന്നതിനിടെയാണ് യുഎഇയെ നേരിട്ട് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഇറാന്റെ ഈ നീക്കം.
