ഇസ്രയേലിനെതിരെ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലുകളിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നന്ദി രേഖപ്പെടുത്തി ഇറാൻ സൈന്യം. പ്രതിസന്ധി ഘട്ടത്തിൽ ഇറാനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച ജനങ്ങൾക്കുള്ള നന്ദിസൂചകമായാണ് മിസൈലുകളിൽ സന്ദേശങ്ങൾ എഴുതിയത്.
മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ഈ ചിത്രങ്ങൾ ഔദ്യോഗികമായി എക്സ് (X) അക്കൗണ്ടിലൂടെ പങ്കുവെച്ചു.
ഇസ്രയേലിനെതിരെ തൊടുത്ത മിസൈലുകളിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നന്ദി രേഖപ്പെടുത്തി ഇറാൻ രംഗത്തെത്തി. “ഇന്ത്യൻ ജനതയ്ക്ക് നന്ദി” എന്ന കുറിപ്പിന് പുറമെ പാക്കിസ്ഥാൻ, സ്പെയിൻ, ജർമ്മനി എന്നീ രാജ്യങ്ങളിലെ ജനങ്ങൾക്കും സമാനമായ രീതിയിൽ മിസൈലുകളിൽ നന്ദിഅറിയിച്ചിട്ടുണ്ട്.
പ്രതിസന്ധി ഘട്ടത്തിൽ ഇറാനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചവർക്കുള്ള ആദരമാണിതെന്നാണ് മുംബൈയിലെ ഇറാൻ കോൺസുലേറ്റ് വ്യക്തമാക്കുന്നത്.ഇസ്രയേലിനെതിരെ വിക്ഷേപിക്കുന്നതിന് തൊട്ടുമുൻപ് ബാലിസ്റ്റിക് മിസൈലുകളിൽ ‘ഇന്ത്യൻ ജനതയ്ക്ക് നന്ദി’ എന്ന് ഇറാൻ ഉദ്യോഗസ്ഥർ എഴുതുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
ഇന്ത്യയ്ക്ക് പുറമെ പാക്കിസ്ഥാൻ, സ്പെയിൻ, ജർമ്മനി എന്നീ രാജ്യങ്ങൾക്കും മിസൈലുകളിൽ നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. യുഎസ്-ഇസ്രയേൽ സംയുക്ത നീക്കമായ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’തുടരുന്നതിനിടെയാണ് ഇസ്രയേലിന് നേരെയുള്ള ആക്രമണം ഇറാൻ ശക്തമാക്കിയത്.
