ആഴ്ചകൾക്കുള്ളിൽ ഇറാന്റെ ആഭ്യന്തര ഭരണം തകരുമെന്ന മൊസാദിന്റെ തെറ്റായ കണക്കുകൂട്ടലിൽ വിശ്വസിച്ച് യുദ്ധത്തിനിറങ്ങിയ നെതന്യാഹു കടുത്ത അതൃപ്തിയിലാണ്.

ഈ പാഴ്വാക്കുകൾ വിശ്വസിച്ച് ഡൊണാൾഡ് ട്രംപിനെ ഇറാൻ ആക്രമണത്തിന് പ്രേരിപ്പിച്ച നെതന്യാഹു, ഇപ്പോൾ ട്രംപ് യുദ്ധം അവസാനിപ്പിക്കാൻ ഒരുങ്ങുന്നതിൽ ആശങ്കാകുലനാണ്ആണവ-സൈനിക കേന്ദ്രങ്ങൾ തകർത്താൽ ഇറാൻ ഭരണകൂടം വീഴുമെന്ന മൊസാദ് മേധാവി ഡേവിഡ് ബാർണിയയുടെ ഉറപ്പിലാണ് നെതന്യാഹു യുദ്ധത്തിനിറങ്ങിയത്.

ഇതിന്റെ അടിസ്ഥാനത്തിൽ ഡൊണാൾഡ് ട്രംപിനെ ഇറാൻ ആക്രമണത്തിന് പ്രേരിപ്പിച്ചെങ്കിലും ഫലം വിപരീതമായി. ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടിട്ടും ജനങ്ങൾ ഭരണകൂടത്തിന് പിന്നിൽ ഉറച്ചുനിന്നു. പുതിയ നേതാവ് മുജ്തബ ഖാംനഇയുടെ കീഴിൽ ഇറാൻ പ്രത്യാക്രമണം ശക്തമാക്കിയത് ഇസ്രയേലിന്റെയും മൊസാദിന്റെയും കണക്കുകൂട്ടലുകൾപാടേ തെറ്റിച്ചു.

യുദ്ധം നീണ്ടുപോകുന്നതിൽ അസ്വസ്ഥനായ ഡൊണാൾഡ് ട്രംപ് ഏതു നിമിഷവും വെടിനിർത്തലിന് ഉത്തരവിട്ടേക്കുമെന്ന് സൂചന. ഹോർമുസ് കടലിടുക്കിലെ തടസ്സവും ആഗോള എണ്ണവില വർദ്ധനവും അമേരിക്കയ്ക്ക് മേൽ വലിയ സാമ്പത്തിക സമ്മർദ്ദമുണ്ടാക്കുന്നുണ്ട്.

തന്റെ സമാധാന കരാർ അംഗീകരിച്ചില്ലെങ്കിൽ ഇസ്രയേലിനുള്ള സൈനിക പിന്തുണ കുറയ്ക്കുമെന്ന കർശന മുന്നറിയിപ്പും ട്രംപ് നെതന്യാഹുവിന് നൽകിക്കഴിഞ്ഞു.മൊസാദ് നൽകിയ തെറ്റായ ഇന്റലിജൻസ് റിപ്പോർട്ടുകളിൽ വിശ്വസിച്ച് യുദ്ധത്തിനിറങ്ങിയ നെതന്യാഹു ഇപ്പോൾ നയതന്ത്രപരമായി ഒറ്റപ്പെട്ട അവസ്ഥയിലാണ്.

ഇറാന്റെ ആഭ്യന്തര ഭരണം തകരുമെന്ന വാഗ്ദാനം പാളിയതോടെ സെക്യൂരിറ്റി കാബിനറ്റ് യോഗത്തിൽ അദ്ദേഹം ഉദ്യോഗസ്ഥരോട് കയർത്തു സംസാരിച്ചു. സൈനിക ക്ഷാമം നേരിടുന്ന ഇസ്രയേലിന് അമേരിക്ക കൂടി പിന്മാറിയാൽ യുദ്ധം തുടരുക അസാധ്യമാകും. ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചാൽ അത് നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവിക്ക് തന്നെ വലിയ തിരിച്ചടിയാകും.

Leave a Reply

Your email address will not be published. Required fields are marked *