ഇറാനിൽ ഉടൻ കരയുദ്ധത്തിന് അമേരിക്കൻ സൈന്യം തയ്യാറെടുക്കുന്നതായി ‘വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തു. മുതിർന്ന റിപ്പബ്ലിക്കൻ നേതാക്കളെ ഉദ്ധരിച്ചാണ് റിപ്പോർട്ടർ അലക്സ് വാർഡ് ഈ വെളിപ്പെടുത്തൽ നടത്തിയത്.

മേഖലയിലെ സംഘർഷം പുതിയ ഘട്ടത്തിലേക്ക് കടക്കുമെന്ന സൂചനയാണിത്.

ഇറാന്റെ 90 ശതമാനം എണ്ണക്കയറ്റുമതിയും നടക്കുന്ന ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനാണ് അമേരിക്കൻ പദ്ധതി.

ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ആധിപത്യം തകർക്കാനും അവരെ ചർച്ചകൾക്ക് പ്രേരിപ്പിക്കാനുമാണ് ഈ നീക്കം. ഇതിനായി ആയിരക്കണക്കിന് യുഎസ് മറീനുകളും പാരട്രൂപ്പർമാരും ഇതിനകം മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ട്.

അമേരിക്കൻ നീക്കത്തെ ചെറുക്കാൻ ഖാർഗ് ദ്വീപിനെ ‘യുദ്ധക്കോട്ട’യാക്കി ഇറാൻ മാറ്റി. മൈനുകളും വ്യോമപ്രതിരോധ സംവിധാനങ്ങളും വിന്യസിച്ചാണ് പ്രതിരോധം. അമേരിക്കൻ സൈന്യം ദ്വീപിൽ പ്രവേശിച്ചാൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടാകുമെന്ന് സിഎൻഎൻ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ മുന്നറിയിപ്പ് നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *