അടിമത്തം മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമായി പ്രഖ്യാപിക്കാനും ഇരകൾക്ക് നഷ്ടപരിഹാരം നൽകാനുമുള്ള യു.എൻ പ്രമേയത്തെ യു.എസും ഇസ്രഈലും അർജന്റീനയും എതിർത്തു. ഘാന അവതരിപ്പിച്ച ഈ പ്രമേയത്തെ 111 രാജ്യങ്ങൾ പിന്തുണച്ചപ്പോൾ, യൂറോപ്യൻ യൂണിയനും ജപ്പാനും ഉൾപ്പെടെ 52 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

യു.എൻ പ്രമേയം 123 വോട്ടുകൾക്ക് അംഗീകരിച്ചു. എന്നാൽ, അടിമത്തം ചരിത്രപരമായ തെറ്റാണെങ്കിലും അന്താരാഷ്ട്ര നിയമപ്രകാരം അതിന് നഷ്ടപരിഹാരം നൽകാനാവില്ലെന്ന് യു.എസ് വ്യക്തമാക്കി.

പ്രമേയം കുറ്റകൃത്യങ്ങളെ തരംതിരിക്കാനാണ് ശ്രമിക്കുന്നതെന്നും യു.എസ് ഡെപ്യൂട്ടി അംബാസഡർ ഡാൻ നെഗ്രിയ വിമർശിച്ചു.കഴിഞ്ഞ 400 വർഷത്തിനിടെ 1.2 കോടി ആഫ്രിക്കക്കാരെ അടിമകളായി കടത്തിയതും ഇതിൽ 24 ലക്ഷം പേർ മരിച്ചതും മനുഷ്യരാശിക്കെതിരായ മഹാപാപമായി പ്രമേയം ചൂണ്ടിക്കാട്ടി.

ഈ ചരിത്രപരമായ തെറ്റുകൾ തിരുത്താൻ ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്നത് അനിവാര്യമായ ചുവടുവെപ്പാണെന്നും യു.എൻ പ്രമേയത്തിൽ ഊന്നിപ്പറയുന്നു.അടിമത്തം അവസാനിച്ചെങ്കിലും ആഫ്രിക്കൻ രാജ്യങ്ങൾ ഇപ്പോഴും അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടുകയാണെന്ന് ഘാനയുടെ പ്രമേയം ചൂണ്ടിക്കാട്ടി.

ഈ ചരിത്രപരമായ പ്രമേയം അംഗീകരിച്ചതിനെ അന്താരാഷ്ട്ര സമൂഹത്തിന്റെ സുപ്രധാന ചുവടുവെപ്പായി ഘാന വിദേശകാര്യമന്ത്രി സാമുവൽ അബ്‌ലക്വ പ്രശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *